മാലിന്യത്തിൽ നിന്ന് പുനരുപയോഗ വസ്തുക്കള്‍ വേർതിരിക്കാവുന്ന കേന്ദ്രവുമായി അബൂദബി

Date:

Share post:

പുത്തൻ പദ്ധതിയുമായി അബുദാബി. ഇനി മാലിന്യങ്ങളിൽ നിന്ന് പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ വേർതിരിക്കാൻ കഴിയും.അബുദാബി മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണത്തില്‍നിന്ന് പുനരുപയോഗ വസ്തുക്കള്‍ വേർതിരിക്കാൻ കഴിയുന്ന ആദ്യ കേന്ദ്രം അബൂദാബിയില്‍ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. തദ്‌വീര്‍ ഗ്രൂപ്പിനു കീഴില്‍ അല്‍ മഫ്​റഖ് വ്യവസായ മേഖലയില്‍ നിര്‍മിക്കുന്ന ഈ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആർ.എഫ്) കേന്ദ്രത്തില്‍ പ്രതിവര്‍ഷം 13 ലക്ഷം മെട്രിക് ടണ്‍ മാലിന്യങ്ങൾ വേർതിരിക്കാനുള്ള ശേഷിയുണ്ടത്രേ. 90000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കേന്ദ്രം ഒരുങ്ങുന്നത്. മേഖലയിലെ ഈ ഗണത്തിലെ ബൃഹത് കേന്ദ്രമായിരിക്കും ഇത്.

പുനരുപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്‌, മെറ്റൽ, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മാലിന്യത്തിൽ നിന്ന്​ വേർതിരിച്ചെടുക്കുകയാണ്​ കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യം. അത് മാത്രമല്ല, പുനരുല്‍പാദനം നടത്താൻ കഴിയുന്നവയും മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാലിന്യം തരംതിരിക്കുന്ന പ്രക്രിയ ഇതിലൂടെ വിപുലമായ രീതിയില്‍ നടത്താനും കഴിയും. 2030ഓടെ അബൂദാബിയിലെ മാലിന്യ നിക്ഷേപം 80 ശതമാനം വരെ വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തിന് പിന്തുണ നല്‍കുക, പുനരുപയോഗം വര്‍ധിപ്പിച്ച് ചാക്രിക സാമ്പത്തിക വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും കേന്ദ്രത്തിലൂടെ സാധ്യമാവുമെന്നതാണ് മറ്റൊരു പ്രത്യേകത.

സാമ്പത്തിക വ്യവസ്ഥയിലേക്ക് മികച്ച സംഭാവന നല്‍കുക, മാലിന്യ നിക്ഷേപം വളരെ കുറവ് മാത്രമാക്കി മാറ്റുക, തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി ആരംഭിക്കുന്ന കേന്ദ്രത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ മാലിന്യത്തില്‍ നിന്ന് സുസ്ഥിര വ്യോമയാന ഇന്ധന ഉല്‍പാദനം അടക്കമുള്ളവയുമുണ്ട്. അതോടൊപ്പം തന്നെ, പ്രാദേശികവും അന്തര്‍ദേശീയവുമായ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക, യു.എ.ഇ പൗരന്മാര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുക, പരിശീലന അവസരങ്ങൾ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതി വാഗ്ദാനം ചെയ്യും. കേന്ദ്രത്തിന്‍റെ നിര്‍മാണത്തിന്​ ഉടൻ ടെന്‍ഡര്‍ ക്ഷണിക്കുമുണ്ട് അധികൃതർ. ഇതിൽ നിന്ന്​ തിരഞ്ഞെടുക്കുന്ന ടെന്‍ഡറിന് നിര്‍മാണവും നടത്തിപ്പും കൈമാറും. ഇനി മാലിന്യത്തിൽ നിന്ന് പുതിയ വസ്തുക്കൾ ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...