പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിന്‍റെ പേര് മാറ്റി; ഇനി മുതല്‍ പ്രസിഡൻഷ്യൽ കോടതി

Date:

Share post:

പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിന്‍റെ പേര് പ്രസിഡൻഷ്യൽ കോടതി എന്നാക്കി ഫെഡറല്‍ ഉത്തരവ് . യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുനനാമകരണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം ഡിക്രി അനുസരിച്ച് ഉത്തരവാദിത്വങ്ങളും ചുമതലകളും അതേപടി തുടരും. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിന്റെ സ്ഥാപനവും ഓർഗനൈസേഷനും സംബന്ധിച്ച് 2004 ലെ ഫെഡറൽ ഡിക്രി നിയമത്തിലെ ചില വ്യവസ്ഥകളും ഭേദഗതി ചെയ്തു.

ഉത്തരവ് അനുസരിച്ച് പ്രസിഡൻഷ്യൽ കാര്യ മന്ത്രിയെ ഇനിമുതല്‍ പ്രസിഡൻഷ്യൽ കോടതിയുടെ മന്ത്രി എന്നാണ് വിളിക്കുക. “മന്ത്രാലയം” എന്നതിന് പകരം “കോടതി” എന്ന വാക്ക് ഉപയോഗിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...