മാൾ ഓഫ് എമിറേറ്റ്‌സിൽ വൈദ്യുതി മുടങ്ങി, സിനിമ കാണാൻ എത്തിയ പ്രേക്ഷകരെയും സന്ദർശകരെയും സുരക്ഷിതമായി ഒഴിപ്പിച്ചു

Date:

Share post:

ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിൽ വൈദ്യുതി മുടങ്ങി. ദുബായ് മാൾ ഔദ്യോഗിക വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അൽ ബർഷയിലെ മാൾ ഓഫ് എമിറേറ്റ്‌സിൽ വ്യാപാര സമയത്തിന് ശേഷമാണ് വൈദ്യുതി മുടങ്ങിയത്. ആ സമയത്ത് VOX സിനിമാസ് പ്രവർത്തനക്ഷമമായിരുന്നു. എല്ലാ അതിഥികളെയും സുരക്ഷിതമായി അവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം സിനിമ കാണാൻ എത്തിയവർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് VOX സിനിമാസിലേക്കുള്ള കോംപ്ലിമെന്ററി ടിക്കറ്റ് നൽകി. വൈദ്യുതി ഉടൻ പുനഃസ്ഥാപിച്ചതായും അധികൃതർ നൽകിയ പ്രസ്താവനയിൽ പറയുന്നു.

ദുബായിൽ വൈദ്യുതി മുടക്കം വളരെ അപൂർവമാണ്. ഇതിന് മുൻപ് 2017 ഏപ്രിലിൽ ആണ് ദുബായ് മാളിൽ രണ്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങിയത്. അടുത്ത ദിവസം തന്നെ തടസ്സങ്ങളില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ അധിക പവർ ജനറേറ്ററുകൾ സ്ഥാപിക്കാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരോടും കമ്പനികളോടും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....