നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും അടച്ചിട്ട വാഹനത്തില്‍ കുട്ടികളെ ഇരുത്തി മുതിര്‍ന്നവര്‍ പുറത്തുപോകുന്ന പ്രവണത തുടരുകയാണെന്ന് ദുബായ് പൊലീസ്. അപകടത്തിന് കാരണമാകാവുന്ന നിലയില്‍ കണ്ടെത്തിയ 36 കുട്ടികളെ ഈ വര്‍ഷം രക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി.
ചൂടുകാലത്താണ് കൂടുതല്‍ അപകട സാധ്യത. വാഹനത്തിനുളളിലെ താപനില 70 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്. കുട്ടികൾ വാഹനത്തിനുളളില്‍ ഒറ്റയ്ക്കായാല്‍ ചൂട് താങ്ങാന്‍ കഴിയാതെ വരികയും മരണകാരണമാകാവുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ചെറിയ സമയത്തേക്കുപോലും കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കുന്ന പ്രവണത ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
ചെറിയ ഷോപ്പിങ്ങിംനും മറ്റു ഇറങ്ങുമ്പോഴാണ് കുട്ടികളെ സൗകര്യാര്‍ത്ഥം കാറിനുളളില്‍ ഒറ്റ്യ്ക്ക് ഇരുത്തുന്നത്. എന്നാല്‍ തിരക്കില്‍പെടുകയും തിരികെയെത്താന്‍ വൈകുകയും ചെയ്താല്‍ വലിയ അപകടത്തിലേക്ക് വഴിവയക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും അടച്ചിട്ട വാഹനത്തില്‍ കുട്ടികളെ ഇരുത്തി മുതിര്‍ന്നവര്‍ പുറത്തുപോകുന്ന പ്രവണത തുടരുകയാണെന്ന് ദുബായ് പൊലീസ്. അപകടത്തിന് കാരണമാകാവുന്ന നിലയില്‍ കണ്ടെത്തിയ 36 കുട്ടികളെ ഈ വര്‍ഷം രക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി.
ചൂടുകാലത്താണ് കൂടുതല്‍ അപകട സാധ്യത. വാഹനത്തിനുളളിലെ താപനില 70 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്. കുട്ടികൾ വാഹനത്തിനുളളില്‍ ഒറ്റയ്ക്കായാല്‍ ചൂട് താങ്ങാന്‍ കഴിയാതെ വരികയും മരണകാരണമാകാവുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ചെറിയ സമയത്തേക്കുപോലും കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കുന്ന പ്രവണത ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
ചെറിയ ഷോപ്പിങ്ങിംനും മറ്റു ഇറങ്ങുമ്പോഴാണ് കുട്ടികളെ സൗകര്യാര്‍ത്ഥം കാറിനുളളില്‍ ഒറ്റയ്ക്ക് ഇരുത്തുന്നത്. എന്നാല്‍ തിരക്കില്‍പെടുകയും തിരികെയെത്താന്‍ വൈകുകയും ചെയ്താല്‍ വലിയ അപകടത്തിലേക്ക് വഴിവയക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
കുട്ടികൾ കാറിനുളളില്‍ കുടുങ്ങുകയും ഡോര്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ദയില്‍പ്പെട്ടാല്‍ രക്ഷിതാക്കൾക്കെതിരേ 5000 ദിർഹം പിഴയും തടവും ഉൾപ്പെടെ ചുമത്താമെന്നും പൊലീസ് സൂചിപ്പിച്ചു.