മെട്രോ പാലങ്ങൾക്ക് താഴെ വാഹനങ്ങൾ നിര്‍ത്തിയിട്ടാല്‍ കര്‍ശന നടപടി. അനധികൃത പാര്‍ക്കിംഗ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ പരിശോധനയില്‍ 17 വാഹനങ്ങൾ പിടികൂടിയാതായും അതോറിറ്റി.
വാഹന ഉടമകൾക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നിശ്ചിത സമയത്തിനകം മാറ്റാന്‍ കഴിയാതിരുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തത്. നാനൂറിലധികം വാഹന ഉടമകളെ ആറ് മാസത്തിനിടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.
മെട്രോ മൾട്ടിലെവല്‍ പാര്‍ക്കിംഗുകളില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരേയും കര്‍ശന നടപടികൾ സ്വീകരിക്കും. അനധികൃത പാര്‍ക്കിഗുകൾ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോധവത്കരണ ക്യാമ്പനുകൾ നടത്തുമെന്ന് ആര്‍ടിഎ റെയില്‍ ഏജന്‍സി ഡയറക്ടര്‍ ഒസാമ അല്‍സഫി പറഞ്ഞു.
നഗര സൗന്ദര്യ, വിനോദസഞ്ചാര കാഴ്ചപ്പാടുകളെ വികലമാക്കുന്നതിനൊപ്പം ഗതാഗത സുരക്ഷയേയും സുഗമായമായ യാത്രകളേയും അനധികൃത പാര്‍ക്കിംഗുകൾ ബാധിക്കുന്നുണ്ടെന്ന് ആര്‍ടിഎ വ്യക്തമാക്കി.