കഴിഞ്ഞ വർഷം 11.5 കോടി ദിർഹം വിലമതിക്കുന്ന 1.1 ടൺ മയക്കുമരുന്നുകളും 45 ലക്ഷം സൈക്കഡെലിക് ഗുളികകളും പിടിച്ചെടുത്തതായി ഷാർജ പോലീസ് അറിയിച്ചു.
മയക്കുമരുന്ന് പിടിച്ചെടുക്കലുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന് പ്രചരിപ്പിക്കാൻ ഉപയോഗിച്ച 1,003 വെബ്‌സൈറ്റുകളും സേന തടഞ്ഞു. എമിറേറ്റിനുള്ളിൽ 600-ലധികം മയക്കുമരുന്ന് പ്രമോഷൻ ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിലും ഈ നടപടി വിജയിച്ചിട്ടുണ്ട്.
ചില റസിഡൻഷ്യൽ ഏരിയകളിലും പുതിയ കമ്മ്യൂണിറ്റികളിലും പുതിയ പോലീസ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത് പോലെയുള്ള ഭാവി പദ്ധതികൾ ഷാർജ പൊലീസ് ആസൂത്രണം ചെയ്ത് വരുന്നു. ലൈവ് വ്യൂ, എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ) ക്യാമറകൾ ഉൾപ്പെടെ എമിറേറ്റിലുടനീളം സുരക്ഷാ ക്യാമറകളുടെ എണ്ണം 89,772 ആയി വർധിപ്പിച്ചു. എമിറേറ്റിലുടനീളം കൂടുതൽ റഡാറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഷാർജ ട്രാഫിക് പോലീസ് ഡയറക്ടർ കേണൽ മുഹമ്മദ് അലയ് അൽ നഖ്ബി പറഞ്ഞു.