ദുബായ് മെട്രോയിലെ യാത്രക്കാർക്ക് പുതിയ പദ്ധതി. ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നായ ബുർജുമാനിൽ യാത്രക്കാർക്ക് ഉപയോഗിക്കാനായി ഓഫീസ് വർക്ക് സ്പെയ്സ് തുറന്നുനൽകി. WO-RK എന്ന് പേരിട്ടിരിക്കുന്ന വർക്ക്സ്പെയ്സ് ചൊവ്വാഴ്ച മുതലാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ദുബായ് (ആർടിഎ) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് .
പണം നൽകിയാണ് വർക്ക് സ്പെയ്സ് ഉപയോഗിക്കാനാവുക. മണിക്കൂറുകളുടെ ഉപയോഗം അനുസരിച്ച് പ്രതിദിനം 35 ദിർഹം മുതൽ പ്രതിമാസം 650 ദിർഹം വരെയാണ് പാസ്. പ്രതിമാസം 200 ദിർഹത്തിന് പാർട്ട് ടൈം അംഗത്വം , കൂടാതെ 650 ദിർഹത്തിന് പരിധിയില്ലാത്ത മണിക്കൂറുകളുള്ള മുഴുവൻ സമയ അംഗത്വം എന്നിങ്ങനെയും വർക്ക് സ്പെയ്സ് ഉപയോഗപ്പെടുത്താം.
മതിയായ ഇരിപ്പിടങ്ങൾ , ടേബിൾ, ലാപ്ടോപ്, മൊബൈൽ എന്നിവ ഉപയോഗിക്കാൻ സൌകര്യങ്ങൾ എന്നിയാണ് പ്രധാന പ്രത്യേകത. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുറന്നിരിക്കുമെന്നും ദി കോ-സ്പേസസിൻ്റെ സ്ഥാപകനായ ഷഹ്സാദ് ഭാട്ടി പറഞ്ഞു. എല്ലാവിധ സൌകര്യങ്ങൾക്കുമൊപ്പം കോംപ്ലിമെൻ്ററി വെള്ളവും കാപ്പിയും സവിശേഷതയാണ്. ഭാവിയിൽ മറ്റ് മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റും WO-RK ആരംഭിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലെ ഫ്രീലാൻസർമാർക്കു ഹൈബ്രിഡ് വർക്ക് ഷെഡ്യൂളുള്ള ആളുകൾക്കും മറ്റും ഫ്ലെക്സിബിൾ വർക്ക്സ്പേസുകൾ ഉപയോഗിക്കാനാകുമെന്നാണ് ഗതാഗത വകുപ്പിൻ്റേയും കണക്കുകൂട്ടൽ. ജനങ്ങൾക്ക് പൊരുത്തപ്പെടാനാവുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പിന്നിലുളള ലക്ഷ്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc