യുഎഇയിലെ മൂന്ന് ഓപ്പറേറ്റർമാർക്ക് മാത്രമേ ലോട്ടറിയും അനുബന്ധ പ്രവർത്തനങ്ങളും നടത്താൻ ലൈസൻസ് ഉള്ളുവെന്ന് ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) അറിയിച്ചു. മറ്റുള്ളവ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്.
യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ദി ഗെയിം, എൽഎൽസിക്ക് ലോട്ടറി ലൈസൻസ് അനുവദിച്ചു. ജിസിജിആർഎ റെഗുലേറ്ററി ചട്ടക്കൂടിന് കീഴിൽ അനുവദനീയമായ ഒരേയൊരു ലോട്ടറി ലൈസൻസ് ഇതാണ്. അതോടൊപ്പം ഏകദേശം 30 വർഷത്തോളമായി രാജ്യത്ത് പ്രവർത്തിച്ചുവരുന്ന രണ്ട് ലോട്ടറികൾക്കും രാജ്യത്ത് തുടരാൻ അനുവാദമുണ്ട്. ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ എന്നിവയ്ക്കുമാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്.
ഇവയ്ക്ക് പുറമെ രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റെല്ലാ ലോട്ടറികളും അടച്ചുപൂട്ടാനാണ് ജിസിജിആർഎ ഉത്തരവിട്ടിരിക്കുന്നത്. ലൈസൻസില്ലാത്ത ലോട്ടറി, വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്റർമാരുമായി ബിസിനസ് ചെയ്യുന്നതും ഗെയിം കളിക്കുന്നതും അപകടമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.