ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്നതിന് 1-ഡേ ടെസ്റ്റ് പ്രഖ്യാപിച്ച് ഫുജൈറ. അപേക്ഷകരുടെ സൈദ്ധാന്തിക പരിശോധന, നേത്ര പരിശോധന, റോഡ് ടെസ്റ്റ് എന്നിവ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതാണ് പദ്ധതിയെന്ന് ഫുജൈറ പോലീസ് അറിയിച്ചു.
1-ഡേ ടെസ്റ്റ് പദ്ധതി പ്രകാരം ഹൈസ്കൂൾ ബിരുദധാരികളായ നാഷണൽ സർവീസ് റിക്രൂട്ട്മെൻ്റുകൾക്കാകും ആനുകൂല്യം ലഭിക്കുകയെന്നും അധികാരികൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഷാർജയും റാസൽഖൈമയും സമാനമായ സംരംഭങ്ങൾ പ്രഖ്യാപിച്ചിരുന്നു.
വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിംഗ് ഡിപ്പാർട്ട്മെൻ്റാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്തൃ സംതൃപ്തിയും സന്തോഷവും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംരംഭമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.