വെള്ളപൊക്കത്തിൽ നിരവധി നാശനഷ്ടങ്ങളാണ് ഷാർജയിലെ ജനങ്ങൾക്ക് ഉണ്ടായത്. ഈ നാശനഷ്ടത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനതയെ കൂടെ നിർത്തുകയാണ് ഷാർജയിലെ ഭരണാധികാരികൾ.
ഷാർജ സിറ്റി മുനിസിപ്പാലിറ്റിയിലെ, മഴ ബാധിത പ്രദേശങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നത് വരെ പാർക്കിംഗ് ഫീസ് ഈടാക്കില്ല.
കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ പാർക്കിംഗ് നിയമലംഘനം രേഖപ്പെടുത്തിയിട്ടിലെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി എമിറേറ്റിൽ ഉണ്ടായ എല്ലാ ഗതാഗത ലംഘനങ്ങളും റദ്ദാക്കാൻ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സാരി അൽ ഷംസി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. മഴയ്ക്ക് ശേഷമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നും അസാധാരണ സാഹചര്യങ്ങളുടെ വെളിച്ചത്തിലുമായിരുന്നു ഈ തീരുമാനം.