യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതുവത്സരത്തിന് അവധി പ്രഖ്യാപിച്ചു. 2025 ജനുവരി 1-ന് (ബുധൻ) പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
പുതുവത്സരത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഔദ്യോഗികമായി ശമ്പളത്തോട് കൂടിയ അവധി നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. 2025ലെ ആദ്യത്തെ പൊതു അവധിയാണ് പുതുവത്സരത്തിൽ ലഭിക്കുന്നത്.
പുതുവർഷത്തിൽ രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് സ്ഥിരീകരിച്ചിരുന്നു.