യുഎഇയിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സ്‌കൂള്‍ യൂണിഫോം അവതരിപ്പിച്ചു. പുതിയ അധ്യയന വര്‍ഷം മുതല്‍ യുഎഇയിലെ എല്ലാ പബ്ലിക് സ്‌കൂളുകളിലും പുതിയ സ്‌കൂള്‍ യൂണിഫോം ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ സ്‌കൂള്‍ യൂണിഫോമാണ് നിശ്ചയിച്ചിട്ടുളളത്.
വെള്ളയും കടും നീലയും നിറങ്ങളിലാണ് പുതിയ യൂണിഫോം. അടുത്ത അധ്യയന വര്‍ഷത്തിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 15 മുതല്‍ പുതിയ സ്‌കൂള്‍ യൂണിഫോമിന്റെ വിതരണം ആരംഭിക്കും. യൂണിഫോം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി രാജ്യത്തുടനീളം ഔട്ട് ലൈറ്റുകള്‍തിരഞ്ഞെടുത്തിട്ടുണ്ട്. അംഗീകൃത വിതരണക്കാരായ ലുലു ഹൈപ്പര്‍മാര്‍ക്കെറ്റിന്റെ 38 ഔട്ട് ലെറ്റുകളിലും യൂണിഫോം ലഭ്യമാകും..
യുഎഇയുടെ ദേശീയ സാംസ്‌കാരിക സ്വത്വം പ്രകടിപ്പിക്കാനും സാമൂഹിക പശ്ചാത്തലമൊ ഇതര മാനദണ്ഡങ്ങളൊ പരിഗണിക്കാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യതയും നീതിയും നല്‍കാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഏകീകൃത ഘടനാ രീതിയാണ് സ്കൂളുകൾ പിന്തുടരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.