അബുദാബിയിലെ അൽ സാദ പാലത്തിൽ റോഡ് പണി നടക്കുന്നതിനാൽ ജൂൺ 23 മുതൽ പുതിയ വേഗപരിധി ബാധകമാകുമെന്ന് എമിറേറ്റിന്റെ ഗതാഗത അതോറിറ്റി.
വെള്ളിയാഴ്ച മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ പാലത്തിന്റെ ഇരുവശങ്ങളിലും വേഗപരിധി 80 കിലോമീറ്ററായി കുറയ്ക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു.
ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കാനും നിർദ്ദേശിച്ച ബദൽ റൂട്ടുകൾ സ്വീകരിക്കാനും ഐടിസി ഡ്രൈവർമാരോട് വ്യക്തമാക്കി. ഇതുവഴി തിരക്ക് ലഘൂകരിക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നും ഐടിസി വ്യക്തമാക്കി.