റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

Date:

Share post:

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രൊഫഷണലുകൾക്ക് ദീർഘകാല റെസിഡൻസി വിസ പദ്ധതിയാണ് അനുവദിച്ചത്.

• പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സ്കൂൾ ഡയറക്ടർമാർ
• നിലവിൽ റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന എല്ലാ യോഗ്യതയുള്ള അധ്യാപകർ എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗം അധ്യാപകർക്കാണ് ഈ പദ്ധതിയിലൂടെ വിസ ലഭിക്കുക.

യോഗ്യരായ അധ്യാപകർ ഒരു ഔദ്യോഗിക അപ്പോയിൻ്റ്മെൻ്റ് ലെറ്റർ, വിദ്യാഭ്യാസ യോഗ്യതകളുടെ തെളിവ്, റെസിഡൻസിയുടെയും ജോലിയുടെയും ഡോക്യുമെൻ്റേഷൻ, സ്കൂൾ പ്രകടനം മെച്ചപ്പെടുത്തുന്നതിന് അവർ നൽകിയ സംഭാവനകളുടെ തെളിവുകൾ എന്നിവ ഉൾപ്പെടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചു കഴിഞ്ഞാൽ റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് അത് അവലോകനം ചെയ്യുകയും ഗോൾഡൻ വിസ പ്രോസസ്സിംഗിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) സന്ദർശിക്കുന്നതിനുള്ള യോഗ്യതയുടെ സ്ഥിരീകരണം അധ്യാപകന് അയയ്ക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...