ഷാർജയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് കടന്ന് കയറുന്നതിനുള്ള ഇടങ്ങളല്ലെന്ന് ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം സുചിപ്പിച്ച അദ്ദേഹം പ്രകൃതിയെ ബഹുമാനിക്കാനും ഷാർജ നിവാസികളോട് ആഹ്വാനം ചെയ്യ്തു.
പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളെന്നാൽ പാർക്കുകളോ മേച്ചിൽപ്പുറങ്ങളോ അല്ലെന്നാണ് ഓർമ്മപ്പെടുത്തൽ. കാട്ടുചെടികൾ, മരങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും വംശനാശഭീഷണി നേരിടുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും രൂപീകരിച്ച പദ്ധതികളാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അൽ ദൈദ് ഭാഗത്ത് ഒട്ടകങ്ങൾക്കും ആടുകൾക്കും കുതിരകൾക്കും സ്വതന്ത്രമായി വിഹരിക്കാവുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്നും ഇവിടെ സന്ദർശകരെ അനുവദിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഷാർജയിൽ മാത്രം കാണപ്പെടുന്ന അതുല്യമായ ജീവിവർഗങ്ങളുണ്ട്. ഇവയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും ഷാർജ ഭരണാധികാരി വ്യക്തമാക്കി.
1972 മുതൽ താൻ പിന്തുടരുന്ന പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിനിടെയാണ് ഷാർജ ഭരണാധികാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.