യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ വൈവിധ്യമാർന്ന ലഘുഭക്ഷണങ്ങൾ ഓർഡർ ചെയ്യുകയാണ് ആഘോഷത്തിൻ്റെ ഭാഗമാകുന്ന താമസക്കാരും പൗരന്മാരും.
ദേശീയദിനാഘോഷത്തിനായി വൈറ്റൈറ്റി പലഹാരങ്ങളാണ് ബേക്കിറികളിൽ ഒരുങ്ങുന്നത്. അലങ്കരിച്ച കേക്കുകൾക്കും മറ്റും വലിയ ഡിമാൻ്റാണ്. ഇത് ഫ്രഷ് ഫ്രൂട്ട്സും ക്രീമുകളും മറ്റും ഉപയോഗിച്ചാണ് അലങ്കാരകേക്കുകൾ തയ്യാറാക്കുന്നത്. കുങ്കുമപ്പൂവ് മിൽക്ക് കേക്കുകൾ, പിസ്ത കുനാഫ ബ്രൗണി തുടങ്ങി വിലയേറിയ കേക്കുകൾക്കും വൻ ഡിമാൻ്റാണ്. വലുപ്പവും തൂക്കവും ഡിസൈനും അനുസരിച്ച് പതിനായിരം ദിർഹത്തിൽ അധികം വിലവരുന്ന കേക്കുകളും തയ്യാറാക്കുന്നുണ്ട്.
കോർപ്പറേറ്റ് ഓർഡറുകളാണ് ബേക്കറികൾക്ക് അധികവരുമാനം എത്തിക്കുന്നത്. റീട്ടെൽ കച്ചവടവും ഏറെയാണ്. പ്രതിദിനം 30,000 ദിർഹത്തിലധികം വിറ്റുവരവുളള ബേക്കറികൾ ദുബായിലുണ്ട്. വാക്ക് ഇൻ കസ്റ്റമേഴ്സിന് പുറമേ ഓർഡറുകളും വൻ തോതിൽ ലഭിക്കുന്നുണ്ടെന്ന് ബേക്കറി ഉടമകൾ പറയുന്നു. പലർക്കും ദേശീയ ദിനം ചില ഷോസ്റ്റോപ്പിംഗ്, ഐക്കണിക് കേക്കുകളുടെ സമയം കൂടിയാണ്. കമ്പനി ലോഗോകൾ മുതൽ ദേശീയതയെ അടയാളപ്പെടുത്തുന്ന നിറങ്ങൾ വരെ കേക്കുകളിൽ ആലേഖനം ചെയ്യാറുണ്ട്. ഡിസംബർ 2നാണ് യുഎഇ ദേശീയ ദിനം.