മോട്ടോർ സൈക്കിൾ റൈഡർമാരും മുന്നിലുള്ള വാഹനവും തമ്മിൽ മതിയായ സുരക്ഷിത അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ച് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി).
റിമൈൻഡർ ഏജൻസി നടത്തുന്ന ട്രാഫിക് സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ ബോധവത്ക്കരണം. ഗതാഗത നിയമങ്ങൾ മാനിച്ച് ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും വാഹനം ഓടിക്കണമെന്ന് അധികൃതർ റോഡ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്നിലുള്ള വാഹനവുമായി കുറഞ്ഞത് മൂന്ന് സെക്കൻഡ് ദൂരം നിലനിർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകുന്നു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായി പിന്തുടരുന്ന ദൂരം “മൂന്ന് സെക്കൻഡ് വിടവ്” ആയാണ് കണക്കാക്കുന്നത്. വാഹനമോടിക്കുന്നവർ കാറുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക മാത്രമല്ല, വേഗപരിധി പാലിക്കാനും ട്രാഫിക് നിയമപാലകർ ആഹ്വാനം ചെയ്തിട്ടുണ്ട്. അമിത വേഗവും ടെയിൽഗേറ്റിംഗും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതും യുഎഇ ട്രാഫിക് നിയമപ്രകാരം ശിക്ഷാർഹമാണ്.
تذكير لجميع سائقي الدراجات النارية بضرورة الحفاظ على مسافة أمان كافية بينهم وبين المركبة التي أمامهم #حملة_السلامة_المرورية pic.twitter.com/ktDt8vWMuJ
— أبوظبي للتنقل | AD Mobility (@ad_mobility) August 10, 2023