2023-ൽ ദുബായ് എയർപോർട്ടുകളിലൂടെയുള്ള തടസ്സങ്ങളില്ലാത്ത യാത്രയ്ക്ക് 2.1 കോടി യാത്രക്കാർ ബയോമെട്രിക് തിരിച്ചറിയൽ ഉപയോഗിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്).
വിരലടയാളം ഉപയോഗിച്ചും “ഫേസ്‌പ്രിൻ്റ്” (മുഖം തിരിച്ചറിയൽ) ഉപയോഗിച്ചും ഇമിഗ്രേഷൻ ഏരിയയിലെ നടപടികൾ വളരെ വേഗത്തിലാക്കാൻ ബയോമെട്രിക് സംവിധാനം സഹായകമായി. എയർപോർട്ടിലെ മുഴുവൻ നടപടികളും രേഖകളില്ലാതെ മുഖം മുഖം കാണിച്ചു പൂർത്തീകരിക്കാൻ അനുവദിക്കുന്നതാണ് ദുബായിൽ ഏർപ്പെടുത്തിയ ഈ അത്യാധുനിക സാങ്കേതിക സംവിധാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ സംവിധാനം.
“ദുബൈ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇലക്ട്രോണിക് ഗേറ്റുകളുടെ ഉപയോഗം 2002 ലാണ് ആരംഭിച്ചത്, അത് പ്രധാനമായും ഇ-ഗേറ്റ് കാർഡിനെ ആശ്രയിച്ചിരിക്കുന്നു. 2017-ൽ, ഐ സ്‌കാനിനു പുറമേ പാസ്‌പോർട്ട് ഡോക്യുമെൻ്റ്, എമിറേറ്റ്‌സ് ഐഡി, ഇലക്‌ട്രോണിക് ഗേറ്റ് കാർഡ് എന്നിവയിൽ പ്രവർത്തിച്ചിരുന്ന സ്മാർട്ട് ഗേറ്റുകളിലേക്ക് മാറിയെന്ന് “ ജിഡിആർഎഫ്എ ദുബായിലെ എയർ പോർട്ട്‌സ് സെക്‌ടറിൻ്റെ അസിസ്റ്റൻ്റ് ഡയറക്‌ടർ ജനറൽ മേജർ ജനറൽ തലാൽ അൽ ശൻഖീതി പറഞ്ഞു.