പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാന ആഴ്ചയോടെ യുഎഇ സന്ദർശിക്കും. ഈയിടെ ബിജെപി നേതാവിന്റെ പ്രവാചക നിന്ദ പരാമർശങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ യുഎഇ സന്ദർശനം.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽപ്സിലെ ഷ്ലോസ് എൽമൗവിലാണ് ജി 7 ഉച്ചകോടി നടക്കുന്നത്. ഒപ്പം തന്നെ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനവും നേരിട്ട് രേഖപ്പെടുത്തും.
2019 ഓഗസ്റ്റിലാണ് ഇന്ത്യൻ പ്രധാനമന്ത്രി അവസാനമായി യുഎഇ സന്ദർശിച്ചത്. യുഎഇയുടെ പരമോന്നത ബഹുമതി ഓർഡർ ഓഫ് സായിദ് മോദിക്ക് സമ്മാനിച്ചിരുന്നു. 2018-19 വർഷത്തേക്കുള്ള 30 ബില്യൺ യുഎസ് ഡോളറിന്റെയും 2018ൽ 36 ബില്യൺ യുഎസ് ഡോളറിന്റെയും വ്യാപാര കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പ് വെച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് യുഎഇ.