ദുബായിൽ ബുർജ് അൽ അറബിന് അടുത്തുള്ള ഉമ്മു സുഖീം ബീച്ചിന് സമീപത്ത് നിന്നാണ് ലബനീസ് പൗരനായ സമീർ അൽ ഗസന് വിലപിടിപ്പുള്ള ഒരു വാച്ച് കളഞ്ഞു കിട്ടിയത്. അൽ ഗസൽ ആ വാച്ച് ഉടൻ തന്നെ ദുബായിലെ ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ അധികൃതർക്ക് കൈമാറി. അദ്ദേഹത്തിന്റെ ഈ സത്യസന്ധയെ അഭിനന്ദിച്ചിരിക്കുകയാണ് ദുബായ് പൊലീസ്.
ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ബീച്ച് സെക്യൂരിറ്റി വിഭാഗം മേധാവി ക്യാപ്റ്റൻ അഹമ്മദ് മുഹമ്മദ് അൽ ഫുജീർ അൽ മുഹൈരി, അൽ ഗസലിന്റെ ഈ സത്യസന്ധതയെ അഭിനന്ദിച്ചു,
സമൂഹത്തിന് നല്ല പ്രവർത്തികൾ ചെയ്യുന്നതിന് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള ദുബായ് പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ ആദരിച്ചതിന് ദുബായ് പോലീസിന് നന്ദി അറിയിക്കുകയും ചെയ്തു അൽ ഗസൽ.