ഷാർജയിൽ കൂടുതൽ പള്ളികളിൽ മലയാളം ഖുതുബ; 93 മസ്ജിദുകൾ തിരഞ്ഞെടുത്തു

Date:

Share post:

ഷാർജയിലെ കൂടുതൽ പള്ളികളിൽ ജുമുഅ ഖുതുബ മലയാളത്തിലാക്കും. അറബികളല്ലാത്തവർ കൂടുതൽ താമസിക്കുന്ന മേഖലകളിൽ വെള്ളിയാഴ്ചകളിലെ പ്രഭാഷണം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാക്കാനാണ് തീരുമാനം.

മലയാളത്തോടൊപ്പം തമിഴ്, ഇംഗ്ലീഷ്, ഉറുദു, പഷ്‌തൂ എന്നീ ഭാഷകളിലാണ് ജുമുഅ പ്രഭാഷണം നടത്തുക. എമിറേറ്റിലെ 93 മസ്‌ജിദുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വിശ്വാസികളിൽ മതപാഠങ്ങൾ, ജീവിതമൂല്യങ്ങൾ, പെരുമാറ്റം, ബോധവൽകരണം എന്നിവ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം.

ഷാർജ നഗരത്തിലെ 77 മസ്‌ജിദുകൾ, മധ്യമേഖലയിലെ 10 പള്ളികൾ, കിഴക്കൻ മേഖലയിലെ 9 പള്ളികൾ എന്നിവയാണ് ഇതിനായി ഷാർജ ഇസ്ലാമിക കാര്യവിഭാഗം തെരഞ്ഞെടുത്തത്. അതോടൊപ്പം ഭിന്നശേഷിക്കാർക്കായി ഷാർജയിലെ ഇമാം അഹമ്മദ് ബിൻ ഹംബൽ മസ്ജിദിൽ വെള്ളിയാഴ്‌ച പ്രഭാഷണത്തിന്റെ ആംഗ്യഭാഷ വിവർത്തനവും നടപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...