ലുലു ഐപിഒ ഓഹരികൾക്ക് ദിനംപ്രതി ആവശ്യക്കാർ വർധിക്കുകയാണ്. ഇതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്‌തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നത്.
ലുലുവിൻ്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്. 601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്‌ലിന്റെ ഐപിഒ 20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെ വിപണി മൂല്യം വരും. ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ മാറ്റിവയ്ക്കുന്നത്. ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും.
സബ്സ്ക്രിബ്ഷനുള്ള അവസാന തീയതി നവംബർ അഞ്ചാണ്. നവംബർ ആറിന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ 2024 നവംബർ 14-നാണ് ലിസ്‌റ്റിംഗ് പ്രതീക്ഷിക്കുന്നത്. ഓഫർ വില ശ്രേണി അതേ ദിവസമോ അല്ലെങ്കിൽ ഒക്ടോബർ 28-ന് ഓഫർ ആരംഭിക്കുന്നതിന് മുമ്പോ പ്രഖ്യാപിക്കും.