സൗദിയിൽ നിർമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാറുകൾ ഗൾഫ് വിപണിയിലേക്ക്

Date:

Share post:

ഗൾഫ് വിപണി കീഴടക്കാനൊരുങ്ങി സൗദി അറേബ്യയിൽ നിർമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാറുകൾ. ലൂസിഡ് ഇലക്ട്രിക് കാറുകൾ യുഎഇയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ് സൗദി. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ യുഎഇയിലേക്കുള്ള കയറ്റുമതി ആരംഭിക്കാനാണ് പദ്ധതി. തുടക്കത്തിൽ സൗദിയിൽ നിർമിച്ച കാറുകളാണ് യുഎഇ വിപണിയിലെത്തിക്കുക.

സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഭാഗിക ഉടമസ്ഥതയിൽ ജിദ്ദയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് മോട്ടോഴ്സിന്റെ ആദ്യ അന്താരാഷ്ട്ര ഫാക്ടറി സൗദിയിലെ ജിദ്ദയിൽ പ്രവർത്തനം ആരംഭിച്ചത്.

രണ്ടു മാസത്തിനകം തന്നെ ആദ്യ കാറുകൾ ലേലത്തിൽ വിൽപ്പന ആരംഭിച്ചു. തുടർന്ന് അൽ ഉല റോയൽ കമ്മീഷന് വേണ്ടി ലൂസിഡ് നിർമിച്ച ആദ്യ ബാച്ച് കാറുകൾ കൈമാറി. കഴിഞ്ഞ മാസം സൗദി പൊലീസിന് വേണ്ടിയും അത്യാധുനിക അതിവേഗ ഇലക്ട്രിക് കാറുകൾ ലൂസിഡ് പുറത്തിറക്കി. അതിന് പിന്നാലെയാണ് ഇപ്പോൾ യുഎഇയിലേക്ക് സൗദിയിൽ നിന്നും കാറുകൾ കയറ്റുതി ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...