യുഎഇയിൽ താപനില ദിനംപ്രതി കുറഞ്ഞുവരികയാണ്. യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ താപനില 4.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
പുലർച്ചെ 3.15-നാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അതേസമയം, യുഎഇയിലുടനീളമുള്ള താപനില 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പടിഞ്ഞാറൻ പ്രദേശങ്ങളിൽ തുടങ്ങി ക്രമേണ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡിസംബർ 22-നാണ് യുഎഇയിൽ ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ, ജനുവരി 16 മുതൽ 18 വരെ മൂന്ന് ദിവസമാണ് രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.