നിയമ പരിശീല കോഴ്സുകൾ സംഘടിപ്പിച്ച് അബുദാബി ജുഡീഷ്യൽ അക്കാദമി

Date:

Share post:

2023ൻ്റെ ആദ്യ പകുതിയിൽ പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾക്കായി മൂന്ന് തുടർച്ചയായ പരിശീലന കോഴ്‌സുകൾ നടത്തി അബുദാബി ജുഡീഷ്യൽ അക്കാദമി (എഡിജിഎ) . സാങ്കേതികവും ഭരണപരവും നേതൃത്വപരവുമായ കഴിവുകൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെ 81 മണിക്കൂറുകൾ നീളമുളള പരിശീലനമാണ് സംഘടിപ്പിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മെഡിസിൻ, മാനസികാരോഗ്യം തുടങ്ങിയ ദ്വിതീയ ജുഡീഷ്യൽ സയൻസുകളിലെ കഴിവുകൾ സംബന്ധിച്ചും അന്താരാഷ്ട്ര സമ്പ്രദായങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും സംബന്ധിച്ച വിഷങ്ങളിലും പരിശീലനം നൽകി. പുതിയ നിയമങ്ങളുടെയും നിയമ നിർമ്മാണങ്ങളുടെയും പ്രായോഗിക വശം, ആഗോള സംഭവ വികാസങ്ങൾ, സുരക്ഷയും കമ്മ്യൂണിറ്റി സ്ഥിരതയും തുടങ്ങി നിരവധി വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രോസിക്യൂഷൻ രീതികളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

ജുഡീഷ്യൽ, നിയമ പരിശീലനത്തിനുള്ള പ്രാദേശിക, അന്തർദേശീയ കേന്ദ്രമെന്ന നിലയിൽ അക്കാദമിയുടെ പദവി ഉയർത്തുന്ന മൂല്യനിർണ്ണയം രീതികളും അസൈൻമെൻ്റുംകളും പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂട്ടർമാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും നീതിന്യായ വ്യവസ്ഥയിൽ സർഗ്ഗാത്മകതയും നവീകരണവും ഉറപ്പാക്കുന്നതിലും പരിപാടിയുടെ പ്രാധാന്യം വളരെ വലുതാണെന്ന് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയ അറ്റോർണി ജനറൽ അലി മുഹമ്മദ് അബ്ദുല്ല അൽ ബലൂഷി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...