ദുബായില്‍ ശമ്പള സംരക്ഷണ സംവിധാനം പരിഷ്കരിച്ചു. ജീവനക്കാരുടെ വേതനം വൈകിയാല്‍ നടപടുക്കുമെന്ന് മുന്നറിയപ്പ്. വേതനം വൈകിയതിന്റെ കാലയളവ്, സ്ഥാപനത്തിന്റെ വലുപ്പം, വേതനം കിട്ടാത്ത ജീവനക്കാരുെട എണ്ണം എന്നിവ കണക്കിലെടുത്താണ് നടപടിയുണ്ടാവുകയെന്നും മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
സ്ഥാപനം ഔദ്യോഗികമായി നല്കിയിട്ടുളള പൊതുവിവരങ്ങളും നടത്തിപ്പും വിലയിരുത്തും. സ്ഥാപനത്തിൽ സന്ദർശനം നടത്തിയും സുതാര്യത ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. നാല് മാസം വേതനം തടസ്സപ്പെട്ടാല്‍ പുതിയ പെര്‍മിറ്റ് അനുവദിക്കില്ല. നിയമലംഘനങ്ങൾ ആവര്‍ത്തിച്ചാല്‍ തരംതാഴ്ത്തുകയും പിഴ ഈടാക്കുകയും ചെയ്യും.
ധനവിനിമയ സ്ഥാപനങ്ങൾ വഴി വേതനം ഉറപ്പാക്കണം. വേതനത്തിലെ മാറ്റം കരാര്‍ മുഖേന രൂപപ്പെടുത്തുകയും തൊഴിലുടമയും തൊഴിലാളിയും ഒപ്പുവച്ച് അംഗീകാരത്തിന് സമര്‍പ്പിക്കുകയും വേണം. പ്രവര്‍ത്തന പരിധിയൊ ഇതര മാനദ്ണ്ഢങ്ങളൊ പരിഗണിക്കാതെ വേതനം ഉറപ്പുവരുത്തുമെന്നും മാനവവിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം വ്യക്തമാക്കി
അതേസമയം തൊഴിൽത്തർക്ക കേസുകളിൽ കക്ഷിയാകുന്ന തൊഴിലാളികൾക്ക് ജീവിത ചെലവിനായി 2 മാസത്തെ വേതനം നൽകണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പരാതികൾ കോടതിയിലെത്തും മുമ്പ് പരിഹരിക്കാനാണ് മാനവ വിഭവശേഷി മന്ത്രാലയം ആദ്യം ശ്രമിക്കുക. പരിഹാരമായില്ലെങ്കില്‍ സംക്ഷിപ്ത രേഖകളോടൊപ്പം അന്തിമ തീരുമാനത്തിനായി കോടതിയ്ക്ക് കൈമാറും. തൊഴില്‍ തര്‍ക്കങ്ങളില്‍ പരാതി നല്‍കുന്നത് അവകാശമാണെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.