കുവൈത്തിലെ ജയിലുകളില്‍ കഴിയുന്ന 912 തടവുകാർക്ക് മോചനം. അറുപത്തി മൂന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് തടവുകാരിൽ 214 പേരെ ഉടന്‍ മോചിപ്പിക്കാൻ കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് നിര്‍ദ്ദേശം നൽകിയത്. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചായിരുന്നു നടപടി.
തടവുകാലത്തെ നല്ല പെരുമാറ്റം ഉള്‍പ്പെടെയുള്ള പൊതുമാപ്പിന് പരിഗണിച്ചു. ശിക്ഷയില്‍ ശേഷിക്കുന്ന കാലം ഒഴിവാക്കുന്നതിന് പുറമെ പിഴ, ജാമ്യം, ജുഡീഷ്യല്‍ നാടുകടത്തല്‍ എന്നിവയിലും ഇളവുകൾ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
തടവിലായവർക്ക് പുനരധിവാസവും നല്ലനടപ്പിന് അവസരം ഒരുക്കുകയയുമാണ് മോചനത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവർഷവും ദേശീയ ദിനത്തോട് അനുബന്ധിച്ച് തടവുകാർക്ക് കുവൈത്ത് മോചനം അനുവദിക്കാറുണ്ട്. ഫെബ്രുവരി 25ന് കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾ വിപുലമായി നടന്നു.