യുഎഇയിൽ ജയ്‌വാൻ ഡെബിറ്റ് കാർഡുകൾ പുറത്തിറക്കി തുടങ്ങി 

Date:

Share post:

യുഎഇയിലെ ബാങ്കുകളിൽ ഇനി ജയ്‌വാൻ ഡെബിറ്റ് കാർഡുകൾ. പുത്തൻ മാറ്റങ്ങളുമായി യുഎഇയിലെ ബാങ്കുകൾ പുതിയ ഇടപാടുകളിലേക്ക്. പുതിയ ഡെബിറ്റ് കാർഡുകൾ പുറത്തിറക്കാൻ തുടങ്ങിയതായി യുഎഇ ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ അബ്ദുൽ അസീസ് അൽ-ഗുറൈർ അറിയിച്ചു. വിപണിയിലുള്ള പത്ത് ദശലക്ഷത്തിലധികം വരുന്ന ഡെബിറ്റ് കാർഡുകൾ അടുത്ത രണ്ടര വർഷത്തിനുള്ളിൽ ക്രമേണ മാറ്റിസ്ഥാപിക്കും.

രണ്ടര വർഷം വരെ ബാങ്കുകൾക്ക് മറ്റ് ബ്രാൻഡഡ് കാർഡുകൾ നൽകുന്നത് നിർത്തും. ശേഷം, ജയ്‌വാൻ കാർഡുകൾ പ്രാദേശികമായി നൽകുന്നതിന് ഞങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നും അബ്ദുൽ അസീസ് അൽ-ഗുറൈർ പറഞ്ഞു. ഫെബ്രുവരി 13നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ മിഡിൽ ഈസ്റ്റേൺ രാജ്യത്തുടനീളം റുപേയുടെ സാർവത്രിക സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി കരാറിലേർപ്പെട്ടത്.

ആഭ്യന്തര ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ – ഇന്ത്യയിൽ നിന്നുള്ള റുപേയും യുഎഇയിൽ നിന്നുള്ള ജയ്‌വാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. ഡിജിറ്റൽ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്റ്റാക്ക് ഉപയോഗിച്ചാണ് ജയ്‌വാൻ നിർമ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...