ഇതാ കണ്ണുതുറന്നപ്പോൾ മുൻപിലൊരു രാജ്യത്തിന്റെ ഭരണാധികാരി. സ്വപ്നമാണോ? യാഥാർത്ഥ്യമാണോ എന്ന് കൺഫ്യൂഷനടിച്ച് നിൽക്കുന്ന സമയം. ദുബായിലെത്തിയ ഇന്ത്യൻ വ്യവസായിയായ അനസ് റഹ്മാൻ ജുനൈദിന് ആ നിമിഷവും ദിവസവും ഒരിക്കലും ജീവിതത്തിൽ നിന്ന് ഒരിക്കലും മറക്കാൻ കഴിയില്ല. ദുബായ് ഭരാണാധികാരിയുടെ ജന്മത്തിൽ അദ്ദേഹത്തെ കണ്ടുമുട്ടുക. ശനിയാഴ്ച അറ്റ്ലാന്റിസ് ദി റോയലിന്റെ 22-ാം നിലയിൽ നിന്ന് ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ലിഫ്റ്റിൽ കയറുകയായിരുന്നു അനസ് റഹ്മാൻ ജുനൈദ്.
ഒപ്പം കയറിയതോ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അനസും കുടുംബവും ഞെട്ടിപ്പോയെന്ന് അനസ് തന്നെ പറയുന്നു. “അദ്ദേഹം ലിഫ്റ്റിൽ കയറി വളരെ സൗഹാർദ്ദപരമായിരുന്നു. അദ്ദേഹം എന്റെ മകൾളുടെ തോളിൽ കൈകൾ വെച്ചു, ആരാണെന്ന് അവൾക്ക് അറിയാമോ എന്ന് ചോദിച്ചു.
ഭരണാധികാരി കുടുംബവുമായി സംസാരിക്കുകയും പോകുന്നതിന് മുമ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ നേരിൽ കണ്ടുമുട്ടുകയും സംസാരിക്കാനും കഴിഞ്ഞതിന്റെ ത്രില്ലിലാണ് അനസ്സും ഭാര്യയും മക്കളും. അനസ്സിനൊപ്പം 10 വയസ്സുള്ള മകൾ മിഷേലും 7 വയസ്സുള്ള മകൻ ഡാനിയലും ഭാര്യ തൻസീമും ആയിരുന്നു ഉണ്ടായിരുന്നത്. ഈ നിമിഷം വരെയും ആ കണ്ടുമുട്ടൽ വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അനസ്സ് പറയുന്നു.