രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾപ്പെടെ 500ലധികം പ്രതിനിധികൾ ഉച്ചകോടിക്ക് എത്തുമെന്ന് സംഘാടകർ അറിയിച്ചു. 28, 29 എന്നീ രണ്ട് ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക.
ഐവി ഗ്രോത്ത് അസോസിയേറ്റ്സും മെഹ്ത വെൽത്തും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. നിക്ഷേപത്തിലും നൂതന ആശയങ്ങളിലും ആഗോള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന ഉച്ചകോടിയിൽ പൊതുവിപണി, റിയൽ എസ്റ്റേറ്റ്, നിർമ്മിത ബുദ്ധി, ആരോഗ്യസംരക്ഷണം, സുസ്ഥിരത തുടങ്ങി വിവിധ മേഖലകളേക്കുറിച്ച് ചർച്ച ചെയ്യും.
നിരവധി നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനവും ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് സൂചന. സംരംഭകർക്ക് സ്വന്തം സ്റ്റാർട്ടപ്പ് ആശയങ്ങൾ അവതരിപ്പിക്കാനും സാമ്പത്തിക പിന്തുണ തേടാനുമുള്ള അവസരവും ഒരുക്കും.