ഷാർജ അൽ നഹ്ദയിൽ പാലത്തിൽ നിന്ന് ചാടി 35 കാരനായ ഇന്ത്യക്കാരൻ മരിച്ചതായി ഷാർജ പോലീസ്. ജൂൺ 15 ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് സെൻട്രൽ ഓപ്പറേഷൻസ് റൂമിലേക്ക് ഒരു കോൾ ലഭിച്ചതായി ഷാർജ പോലീസ് പറഞ്ഞു.
പോലീസ് പട്രോളിംഗും ദേശീയ ആംബുലൻസും ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.