മെഹ്‌സൂസിന്റെ ഏറ്റവും പുതിയ കോടീശ്വരനായി മലയാളി പ്രവാസി. അബുദാബിയിൽ താമസമാക്കിയ ഇന്ത്യൻ പ്രവാസി വിപിന് ഏറെ നാളായി കാത്തിരിക്കുന്ന വിവാഹം ഒടുവിൽ യാഥാർത്ഥ്യമാകാൻ പോകുന്ന സന്തോഷമാണ് ഇപ്പോൾ. വിവാഹം കഴിക്കാൻ കൊതിച്ചിരുന്നെങ്കിലും പരിമിതമായ വരുമാനം കാരണം ബുദ്ധിമുട്ടുകൾ നേരിടുന്ന വിപിന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന സമ്മാനമായാണ് 1 ദശലക്ഷം ദിർഹം ലഭിച്ചത്.
അബുദാബിയിലെ ഒരു ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്ത് വരികയാണ് വിപിൻ. ഒരു മില്യൺ ദിർഹത്തിന്റെ ‘ഗ്യാരന്റീഡ്’ റാഫിൾ സമ്മാനം നേടിയതിന് ശേഷം മഹ്‌സൂസിന്റെ 44-ാമത്തെ കോടീശ്വരനായി വിപിൻ മാറി. 129-ാമത്തെ നറുക്കെടുപ്പിൽ 1,645 വിജയികൾ 1,601,500 ദിർഹവും സമ്മാനത്തുകയായി സ്വന്തമാക്കി. മികച്ച ഫുട്ബോൾ പ്ലയർ കൂടിയായ വിപിൻ രണ്ട് വർഷത്തിൽ താഴെയായി യുഎഇയിൽ താമസിക്കുന്നു. നാല് മാസം മുമ്പ് മാത്രമാണ് മഹ്‌സൂസിൽ പങ്കെടുക്കാൻ തുടങ്ങിയത്. അതിനുശേഷം കുറഞ്ഞത് 30 ലൈനുകളെങ്കിലും വാങ്ങിയിട്ടുണ്ട്.
റാഫിൾ സമ്മാനം നേടിയെന്ന് തിരിച്ചറിഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ഏറെ നാളായി കാത്തിരിക്കുന്ന വിവാഹത്തെക്കുറിച്ചായിരുന്നു. കല്യാണം വളരെ ചെലവേറിയതാണ്. 1 മില്യൺ ദിർഹം നേടിയതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ എനിക്ക് കല്യാണം കഴിക്കാൻ സാധിക്കുമെന്ന് വിപിൻ പറയുന്നു. കൂടാതെ ജന്മനാട്ടിൽ ഒരു ചെറിയ വീടും , ഒരു പുതിയ കാർ നൽകി ജ്യേഷ്ഠനെ അത്ഭുതപ്പെടുത്താനും വിപിൻ ആഗ്രഹിക്കുന്നു. എന്നാൽ മഹ്‌സൂസിൽ വിപിൻ്റെ ആദ്യ വിജയമല്ല ഇത്. മൂന്നാം ട്രയലിൽ മുമ്പ് 350 ദിർഹം നേടിയിരുന്നു.
ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ രാത്രിയിലെ ഷിഫ്റ്റിലായിരുന്നു. അതിന് ശേഷം ഞാൻ വീട്ടിലെത്തി വൈഫൈ കണക്‌റ്റ് ചെയ്‌തപ്പോഴാണ് വിജയിച്ചതായി പ്രസ്‌താവിക്കുന്ന ഒരു ഇമെയിൽ അറിയിപ്പ് മഹ്‌സൂസിൽ നിന്ന് ലഭിച്ചത്. സമ്മാനം ലഭിച്ച കാര്യം ആദ്യം അറിയിച്ചത് ഇന്ത്യയിലുള്ള പ്രതിശ്രുത വധുവിനെയാണ്. ആദ്യം വിശ്വാസിച്ചില്ലെങ്കിലും മഹ്‌സൂസ് അക്കൗണ്ടിന്റെ സ്‌ക്രീൻഷോട്ട് അയച്ചു കൊടുത്തപ്പോൾ വിശ്വസിച്ചു എന്നും വിപിൻ സന്തോഷത്തോടെ പറഞ്ഞു.