ഒക്ടോബറില്‍ ഇന്ത്യ – യുഎഇ വിമാനടിക്കറ്റ് നിരക്ക് ഉയരുമെന്ന് സൂചന. വിജയദശമി, ദീപാവലി ഉത്സവങ്ങോട് അനുബന്ധിച്ച് അവധിയായതിനാല്‍ യാത്രാതിരക്കേറുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്‍കൂട്ടികണ്ട് വിമാനകമ്പനികളും യുഎഇയിലെ ഹോട്ടലുകളും ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.
ഇതിനകം ദുബായിലെ ഹോട്ടലുകളില്‍ ബുക്കിംഗ് തിരക്കേറിയതായി ഏജന്‍സികളും പറയുന്നു. പതിവിലും കൂടുതല്‍ യാത്രക്കാര്‍ ഈ വര്‍ഷം ഒക്ടോറില്‍ യുഎഇയില്‍ എത്താനാണ് സാധ്യത. ബര് ദുബായിലെ ഹോട്ടലുകളില്‍ ബുക്കിംഗ് 100 ശതമാനത്തിന് തൊട്ടടുത്തെത്തിയതായും ഏജന്‍സികൾ പറയുന്നു.
സെപ്തംബർ 10 മുതൽ 15 വരെ മുംബൈ, ഡൽഹി റൂട്ടുകളിൽ ശരാശരി 1,000 ദിർഹം മുതല്‍ 1,200 ദിർഹം വരെയാണ് ഈടാക്കുന്നത്. എന്നാൽ ഒക്ടോബറിലെ ഉത്സവ അവധി ദിവസങ്ങളിൽ യാത്രാനിരക്ക് 2,000 ദിർഹം കവിയുമെന്നാണ് സൂചനകൾ. അതേസമയം ഓഗസ്റ്റില്‍ യുഎഇയില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് തുച്ഛമായ നിരക്കില്‍ ടിക്കറ്റുകൾ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ നിന്നുളള ടിക്കറ്റ് നിരക്കുകൾ 1500ന് മുകളിലാണ്.
ഒക്ടോബര്‍ നാലിന് വിജയദശമിയും ഒക്ടോബര്‍ 24 ദീപാവലിയുമാണ്. ഉത്സവങ്ങളോട് അനുബന്ധിച്ച് സ്കൂളുകൾ അടയ്ക്കുന്നതും യാത്രാത്തിരക്കിന് കാരണമാണ്. ഈ അവസരം മുതലാക്കുകയാണ് വിമാന കമ്പനികളും ടൂര്‍ ഏജന്‍സികളും.