റമദാനിൽ അനധികൃതമായി ഫണ്ട് ശേഖരിക്കുന്നവർക്ക് 500,000 ദിർഹം പിഴ: മുന്നറിയിപ്പുമായി ദുബായ്

Date:

Share post:

വിശുദ്ധ റമദാനിൽ അനധികൃതമായി ഫണ്ട് ശേഖരിക്കുന്നവർക്ക് 500,000 ദിർഹം വരെ പിഴയോ തടവോ ലഭിക്കുമെന്ന് കമ്മ്യൂണിറ്റി ഡവലപ്‌മെൻ്റ് മന്ത്രാലയം ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനധികൃതമായി ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ലഭിക്കും.

34 അംഗീകൃത സ്ഥാപനങ്ങൾക്ക്, പ്രധാനമായും ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാത്രമേ റമദാനിൽ സംഭാവന സ്വീകരിക്കാനും ശേഖരിക്കാനും അനുമതിയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. റസ്‌റ്റോറൻ്റുകൾക്ക് പള്ളികളിലേക്ക് നേരിട്ട് ഭക്ഷണ പെട്ടികൾ നൽകാൻ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

“നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് യുഎഇക്ക് പുറത്ത് നിന്ന് സംഭാവനകൾ ശേഖരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ആർക്കും 500,000 ദിർഹത്തിൽ കുറയാത്ത പിഴയോ തടവോ ചുമത്തപ്പെടുമെന്ന് ” നോൺ-ബെനിഫിറ്റ് പബ്ലിക് അസോസിയേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് നഖി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...