അമേരിക്കന്‍ വയോധികയുടെ സംസ്കാരത്തിന് ബന്ധുക്കളായത് എമിറാത്തി പൗരന്‍മാര്‍

Date:

Share post:

അപരിചിതയായ അമേരിക്കന്‍ വനിതയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത് നൂറ് കണക്കിന് എമിറാത്തി പൗരന്‍മാര്‍. ക‍ഴിഞ്ഞ ദിവസം അബുദാബിയില്‍ മരിച്ച 93 വയസ്സുളള വയോധിക ലൂയിസ് ജെയ്ൻ മിച്ചലിന്‍റെ സംസ്കാര ചടങ്ങാണ് എമിറാത്തി ജനസമൂഹത്തിന്‍റെ ആദര്‍ശത്തിന്‍റെ പ്രതീകമായത്. ഒരുമകന്‍ മാത്രമാണ് മരിച്ച മിച്ചലിന് ബന്ധുവായി ഉണ്ടായിരുന്നത്. എന്നാല്‍ തങ്ങളുടെ ബന്ധുവായിക്കണ്ട് ആയിരത്തിലധികം എമിറാത്തികൾ മിച്ചലിനെ യാത്രായാക്കാന്‍ എത്തുകയായിരുന്നു.

മിച്ചലിന്‍റെ മരണത്തെപ്പറ്റിയും ദു:ഖിക്കുന്നവരിൽ പലരും തികച്ചും അപരിചിതരാണെന്നെന്നും ബ്ലോഗർ മജീദ് അലാർമി എന്നയാൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംസ്കാരത്തന് എമിറാത്തി പൗരമാരെത്തിയത്. “സ്ത്രീ ഇസ്ലാം മതം സ്വീകരിച്ചു. അവളുടെ ശവസംസ്‌കാരം എന്റെ അച്ഛനെയും അമ്മയെയും അടക്കം ചെയ്ത അതേ ശ്മശാനത്തിൽ, പള്ളിയോട് ചേർന്ന് ” എന്നാണ് അലാര്‍മി കുറിച്ചത്.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് മജീദ് അലാർമി ട്വിറ്റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഷെയര്‍ ചെയ്തിരുന്നു. അപരിചിതയായ ഒരാൾക്കുവേണ്ടി പ്രാര്‍ത്ഥന നടത്താന്‍ തയ്യാറാകുന്നത് രാജ്യത്തിന്‍റെ നേരായ സഹവര്‍ത്തിത്വത്തിന്റേയും ഇസ്ളിമിക െഎക്യത്തിന്‍റേയും പ്രതീകമാണെന്ന് ശൈഖ് സെയ്ഫ് ബിന്‍ സായിദ് പറഞ്ഞു.

ഇസ്ലാമിൽ, ഒരു വ്യക്തിയുടെ ശവസംസ്കാര ചടങ്ങിൽ 40 പേർ പങ്കെടുക്കുകയും ആ വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താൽ അവരുടെ പാപങ്ങൾ തുടച്ചുനീക്കപ്പെടുമെന്ന് പറയുന്നു. അവൾ ചെയ്ത നല്ല പ്രവര്‍ത്തികൾ എത്രമാത്രമെന്ന് അല്ലാഹുവിന് മാത്രമേ അറിയൂവെന്നും അല്ലാഹു അവൾക്ക് സ്വർഗം നൽകട്ടെയെന്നും ശൈഖ് സെയ്ഫ് ബിന്‍ സായിദ് കൂട്ടിച്ചേര്‍ത്തു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...