സൈക്ലിംഗിനെ സജീവമായി പ്രോത്സാഹിപ്പിക്കുന്ന നഗരമായി മാറിയിരിക്കുകയാണ് ദുബായ്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി സൂപ്പർ സൈക്ലിംഗ് ട്രാക്കുകൾ നൽകിയാണ് ദുബായ് സൈക്ലിംഗിനെ സജീവമാക്കിയത്.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് മുനിസിപ്പാലിറ്റിയും ചേർന്ന് 20 ഓളം സൈക്ലിംഗ് ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ട്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായി 2026 ഓടെ സൈക്ലിംഗ് പാത നിലവിലെ 463 കിലോമീറ്ററിൽ നിന്ന് 759 കിലോമീറ്ററായി വികസിപ്പിക്കാനും പദ്ധതിയുണ്ട്.
ശരിയായ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതും സൗകര്യങ്ങൾ വിപുലീകരിക്കുന്നതും സൈക്ലിംഗ് ഒരു ഹോബിയായും ദൈനംദിന ഗതാഗത മാർഗ്ഗമായും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുക മാത്രമല്ല, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള നഗരത്തിന്റെ ശ്രമങ്ങൾക്കും ഇത് ഗുണംചെയ്യും. ഗുണമേന്മയുള്ള സൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചറിൽ ദുബായ് ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്