യുഎഇയിൽ ഇന്നും മൂടൽമഞ്ഞുള്ള കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതേത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസായി കുറയുകയും യുഎഇയുടെ ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും. മെർക്കുറി ദുബായിൽ 30 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസും ആയി ഉയരും.
ആന്തരിക, തീരപ്രദേശങ്ങളിൽ ഈർപ്പത്തിൻ്റെ അളവ് പരമാവധി 90 ശതമാനത്തിലെത്തും. രാജ്യത്തിന്റെ ചില കിഴക്കൻ പ്രദേശങ്ങളിൽ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.