ടൂറിസ്റ്റ് വിസയ്ക്കൊപ്പം ആരോഗ്യ ഇൻഷുറൻസ്; പുതിയ പദ്ധതിയുമായി യുഎഇ

Date:

Share post:

യുഎഇയിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ . ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐസിപി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ വിനോദസഞ്ചാരികളെ പദ്ധതി സഹായിക്കുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ പരിരക്ഷ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യുഎഇയിലെ എല്ലാ പ്രമുഖ ഇൻഷുറൻസ് കമ്പനികളിൽ നിന്നുമുള്ള പാക്കേജുകളുടെ വിലനിർണ്ണയവും ഇഷ്യൂവും നിയന്ത്രിക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...