ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസുമായി കോഡ്ഷെയർ കരാർ പ്രഖ്യാപിച്ചു. എമിറേറ്റ്സ് സർവീസ് നടത്തുന്ന യൂറോപ്പിലെയും കിഴക്കൻ മേഖലയിലേയും വിമാനത്താവളങ്ങളിലേക്ക് ഗൾഫ് എയർ കോഡ് പങ്കുവെക്കുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക.
അതേസമയം കോഡ് ഷെയർ ചെയ്യുന്നതോടെ ഗൾഫ് എയർ യാത്രക്കാർക്ക് യാത്ര ചെയ്യാനാവുന്ന സ്ഥലങ്ങളുടെ എണ്ണം വർധിക്കും. ഇന്തോനേഷ്യയിലെ ഡെൻപസർ, വിയറ്റ്നാമിലെ ഹനോയി, ബാലി, ബ്രസീൽ, ഹോ ചി മിൻ സിറ്റി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ സ്ഥലങ്ങൾ ഇതോടെ ഗൾഫ് എയറിന്റെ സർവിസ് പട്ടികയിൽ ഉൾപ്പെടും. കൂടാതെ യാത്രക്കാർക്ക് ടിക്കറ്റിങ്, ബാഗേജ് കൈമാറ്റം, ചെക്ക്-ഇൻ, എന്നീ കാര്യങ്ങൾ സംയോജിപ്പിക്കാനും ഇതിലൂടെ സാധിക്കും. കോംപറ്റേറ്റിവ് നിരക്കുകളുടെ പ്രയോജനവും ലഭിക്കും. ഇത് കൂടാതെ പ്രീമിയം യാത്രക്കാർക്ക് ദുബായിലെ എമിറേറ്റ്സ് ലോഞ്ചുകളിലേക്കും പ്രവേശനം നേടാനും കഴിയും.
കരാർ യഥാർത്യമാവുന്നതോടെ ദശലക്ഷക്കണക്കിന് ഗൾഫ് എയർ യാത്രക്കാർക്ക് അധിക യാത്രാ ഓപ്ഷനുകൾ ലഭിക്കുമെന്ന് ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അൽ അലവി പറഞ്ഞു. നിലവിൽ ഗൾഫ് എയറിന് 17 എയർലൈനുകളുമായി കോഡ്ഷെയർ കരാറുകളുണ്ട്.