ദുബായിലെ സർക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികൾ ജൂലൈ 1 മുതൽ സേവിംഗ്‌സ് സ്‌കീമിൽ എൻറോൾ ചെയ്യണമെന്ന് നിര്‍ദ്ദേശം.ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ എംപ്ലോയീസ് വർക്ക്‌പ്ലേസ് സേവിംഗ്‌സിലേക്ക് സ്വമേധയാ സംഭാവനകൾ നൽകാൻ തയ്യാറാകണമെന്നാണ് അറിയിപ്പ്.
ദുബായ് ഇന്‍റര്‍ നാഷണല്‍ ഫൈനാസിയല്‍ സെന്ററിന് കീഴിലാണ് പദ്ധതി.2022 ജൂലൈ 1 മുതൽ ജീവനക്കാരുടെ എൻറോൾമെന്റ് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും അദ്യ ഘട്ടത്തില്‍ ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും DIFC അതോറിറ്റിയുടെ ചീഫ് ലീഗൽ ഓഫീസർ ജാക്വസ് വിസർ വ്യക്തമാക്കി. ഇതിനകം 1,500-ലധികം തൊഴിലുടമകളും 25,000 ജീവനക്കാരും ദുബായ് സർക്കാർ പദ്ധതിയായ DEWS-ൽ ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ ദാതാവാണ് ജീവനക്കാര്‍ക്കായി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത്. 2022 മാർച്ചിൽ ആവിഷ്കരിച്ചസ്കീം അനുസരിച്ച് ആദ്യ ഘട്ടത്തിൽ ദുബായ് സർക്കാർ സ്ഥാപനങ്ങളിലെ പ്രവാസികളയാണ് ലക്ഷ്യമിടുന്നത്. പിന്നീടുള്ള ഘട്ടങ്ങളിൽ പദ്ധതി വിപുലീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സംയോജിത സംവിധാനത്തിലൂടെ വിവിധ സമ്പാദ്യ അവസരങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രവാസി ജീവനക്കാരെ ആകര്‍ഷിക്കും വിധമാണ് നക്ഷേപ പദ്ധതി. ജീവനക്കാര്‍ക്ക് DEWS പോർട്ടൽ വഴിയൊ മൊബൈൽ ആപ്പ് വഴിയെe ലോഗിൻ ചെയ്ത് വിവരങ്ങൾ അറിയാനും സംവിധാനമുണ്ട്.