യുഎഇ യിൽ പഠന മികവ് പ്രകടിപ്പിച്ച കൂടുതൽ വിദ്യാർഥികൾക്ക് ഗോൾഡൻ വീസ അനുവദിച്ചു തുടങ്ങി. അതേസമയം 10 വർഷത്തെ വീസ ഏറ്റവും കൂടുതൽ നേടുന്നത് മലയാളി വിദ്യാർഥികളാണെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇസിഎച് സിഇഒ ഇഖ് ബാൽ മാർക്കോണി അറിയിച്ചു.
മറിയം ബിൻത് സമീർ, ആദിത്യൻ പ്രമദ്എ, റൈസ ജോസ് , ആശ ശ്രവണകുമാർ എന്നിവര്‍ക്കാണ് അടുത്തിടെ ഗോൾഡൻ വീസ ലഭിച്ചത്. ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയ ഇവർ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഗോൾഡൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി. പത്ത്, പ്ലസ് ടു, കോളജ് പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന യുഎഇയിലെ വിദ്യാർഥികൾക്ക് ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ ഗവൺമെൻറ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ പഠന മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഇസിഎച് ഡിജിറ്റൽ ഓഫീസിനെ സമീപിച്ചാൽ വീസാ നടപടികൾ ആരംഭിക്കുന്നതാണെന്ന് ഇസിഎച് അധികൃതർ പറഞ്ഞു.