പഠന മികവ് കണക്കിലെടുത്ത് മലയാളി വിദ്യാർത്ഥിയ്ക്ക് യുഎഇയുടെ ഗോൾഡൻ വീസ. ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ വിദ്യാർഥിയായ ആദിത്യൻ പ്രമദിനാണ് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചത്. 12–ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് വീസ.
വീസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ് ബാൽ മാർക്കോണിയിൽ നിന്ന് ആദിത്യൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി. ദുബായിലെ മനോരമ ന്യൂസ് ചാനൽ ക്യാമറാമാനായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രമദ് ബി.കുട്ടിയുടെയും എൻജിനീയറായ ജീനയുടെയും മകനാണ് ആദിത്യൻ. ആര്യൻ പ്രമദ് ആണ് ആദിത്യന്റെ സഹോദരൻ.