യുഎഇയിൽ സ്വർണ വില കുതിച്ചുയരുന്നു. നിലവിൽ 24 കാരറ്റിന് ഗ്രാമിന് 333.5 ദിർഹത്തോടെ വില റെക്കോർഡിൽ എത്തി നിൽക്കുകയാണ്. തിങ്കളാഴ്ച വിപണികൾ അവസാനിക്കുമ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 331.75 ദിർഹമായിരുന്നതാണ് ഇന്ന് 10.75 ദിർഹം കൂടിയത്.
ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 308.75 ദിർഹം, 21 കാരറ്റിന് 299.0 ദിർഹം, 18 കാരറ്റിന് 256.25 ദിർഹം എന്നിങ്ങനെയാണ് വില. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം ആഗോള വില വർധിച്ചതോടെയാണ് ഇന്ന് രാവിലെ യുഎഇയിൽ സ്വർണ വില ഉയർന്നത്.
രാവിലെ യുഎഇയിൽ സ്വർണ വില ഔൺസിന് 0.5 ശതമാനം ഉയർന്ന് 2,756.48 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടന്നത്.