ദുബായിലെ വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്‍റെ സീസൺ 29ന് തുടക്കമായി. പവലിയനുകളുടെ എണ്ണം 30 ആയി വർധിപ്പിച്ചുകൊണ്ടാണ് പുതിയ സീസൺ സഞ്ചാരികളെ മാടിവിളിക്കുന്നത്. 2025 മെയ് 11 വരെ നീളുന്ന സീസണിൽ റെക്കോർഡ് സന്ദർശകർ എത്തിച്ചേരുമെന്നാണ് നിഗമനം.
ലോകോത്തര വിനോദ പ്രകടനങ്ങളുടെ ആകർഷകമായ ലൈനപ്പാണ് ഗ്ലോബൽ വില്ലേജിൻ്റെ പ്രത്യേകത. ജോർദാൻ, ഇറാഖ്, ശ്രീലങ്ക ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകളും പുതിയതായി ആരംഭിച്ചിട്ടുണ്ട്. വിവധ രാജ്യങ്ങളിലെ സമ്പന്നമായ സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഭക്ഷണരീതികളുമൊക്ക് ഇവിടെയെത്തിയാൽ മനസ്സിലാക്കാൻ സാധിക്കും.
90ൽ അധികം സംസ്‌കാരങ്ങൾ പ്രദർശിപ്പിക്കുന്നർ , ഭക്ഷ്യ സ്റ്റാളുകൾ, കിയോസ്കുകൾ എന്നിവക്ക് പുറമേ പൂർണമായും രൂപമാറ്റം വരുത്തിയ റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിംഗ് മാർക്കറ്റ് എന്നിവയും ഇത്തവണത്തെ ശ്രദ്ധാ കേന്ദ്രങ്ങളാണ്. മിഡിൽ ഈസ്റ്റിലെഏറ്റവും വലിയ കുടുംബ-വിനോദ കേന്ദ്രമാണിത്. എമറേറ്റ്സിൻ്റെ സാംസ്കാരിക, വിനോദ, സാമൂഹിക സംരംഭങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഇടം കൂടിയാണ് ഗ്ലോബൽ വില്ലേജ്.
യുവ അതിഥികൾളുടെ കിഡ്‌സ് തിയേറ്ററിൽ ഗ്ലോബൽ വില്ലേജിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൌബൈൽ ആപ്പ് , പ്രവേശന കാവാടങ്ങളിലെ കൗണ്ടറുകൾ എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം. യുവങ്ങൾക്കും കുട്ടികൾക്കുമായി നിരവധി പരിപാടികളും ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc