നാട്ടിൽ പാസ്പോർട്ട് പുതുക്കിയ റെസിഡൻറ് വിസക്കാർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന വിമാനക്കമ്പനികൾ ഒഴിവാക്കി. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിബന്ധന ഒഴിവാക്കിയത് യാത്രാ നടപടികൾ ലളിതമാക്കും. പഴയ പാസ്പോര്ട്ടില് വിസ പതിച്ചവര്‍ക്ക് തീരുമാനം ആശ്വാസകരമാകും.
നേരത്തെ നാട്ടില്‍നിന്ന് മടങ്ങിയെത്തുമ്പോൾ രണ്ടുപാസ്പോര്ട്ടുകളും വിമനത്താവളത്തില്‍ കാണിച്ചാല്‍ യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് വിസ പഴയ പാസ്പോര്ട്ടിലുളളവര് യുഎഇ െഎസിഎയുടേയൊ ജിഡിആര്എഫ്എയുടെയൊ അനുമതി നേടാമെന്നായിരുന്നു വ്യവസ്ഥ. ഈ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയത്.
ഒാഗസ്റ്റ് രണ്ടുമുതല്‍ നിര്‍ദ്ദേശം നടപ്പില്‍ വന്നതായി എയര്‍ ഇന്ത്യ എക്സപ്രസ് വ്യക്തമാക്കി. അതേസമയം നാട്ടില്‍ നിന്ന് യുഎഇയിലെത്താനുളള മറ്റ് കോവിഡി നിയന്ത്രണങ്ങൾ തുടരുമെന്നും വിമാനകമ്പനികൾ അറിയിച്ചു. രണ്ട് ഡോസ് പ്രതിരോധ വാക്സിനെടുത്തവര്‍ക്ക് പിസിആര്‍ പരിശോധനാഫലം ആവശ്യമില്ല.
എന്നാല്‍ വാക്സിന് സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനകമുളള പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതാണെന്നും വിമാനകമ്പനികൾ അറിയിച്ചു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നിബന്ധനകൾ ബാധകമല്ല.