വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന യുഎഇയിലെ ആളുകൾക്ക് അവ പരിഹരിക്കാനുള്ള സുവർണാവസരമൊരുക്കി ജിഡിആർഎഫ്എ. ഫെബ്രുവരി 25 മുതൽ ദെയ്റ സിറ്റി സെന്ററിലെ സ്റ്റാളിൽ പ്രത്യേക ക്യാമ്പ്. രാവിലെ 10 മുതൽ രാത്രി 10 വരെ പുതിയ സംരംഭം പ്രവർത്തിക്കും.
പെർമിറ്റ് കഴിഞ്ഞ് താമസിച്ചവർ ഉൾപ്പെടെ വിസയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവര്‍ക്ക് അത് പരിഹരിക്കാനുളള അവസരം ഒരുക്കും.പ്രവേശന, താമസ നിയമങ്ങൾ പാലിക്കുന്ന ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായാണ് കാമ്പയിൻ.
‘എല്ലാവർക്കും ഒരു ഹോംലാൻഡ്’ എന്ന പേരിൽലാണ് ക്യാമ്പയ്നൻ.വിസയുമായി ബന്ധപ്പെട്ട നിയമതടസ്സം നേരിടുന്നവർ, കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർ,തുടങ്ങി നിരവധി ആളുകൾക്ക് പ്രശ്ന പരിഹാരമൊരുക്കുകയാണ് ലക്ഷ്യം. താമസക്കാർക്ക് പിഴയും കാലഹരണപ്പെട്ട പെർമിറ്റുകളും ക്രമീകരിക്കാം.
ദെയ്റ സിറ്റി സെന്ററിലെ സ്റ്റാളിൽ എല്ലാ ദിവസവും ജിഡിആർഎഫ്എയുടെ അധികാരികൾ ഉണ്ടായിരിക്കും.താമസ നിയമങ്ങൾ പാലിക്കുന്ന ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുമെന്നതിൻ്റെ ഭാഗമായാണ് ക്യമ്പയിനെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി. പത്ത് വർഷം താമസിച്ചിട്ടുളള വ്യക്തികളുടേയും നിയമപ്രശ്നങ്ങൾ പരിഹരിക്കാനാകും.
യുഎഇയിൽ അനുവദനീയമായ വിസ കാലയളവ് കവിഞ്ഞുള്ള ചെലവിന് പ്രതിദിനം 50 ദിർഹമാണ് പിഴ ഈടാക്കുന്നത്. വിസ റദ്ദാക്കലുകൾക്കും ഇത് ബാധകമാണ്. വലിയ പിഴകളും നിയമതടസ്സങ്ങളും ഒഴിവാക്കാൻ അവസരം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ സൂചിപ്പിച്ചു.