യുഎഇയിൽ ജോലി ചെയ്യുന്നത് 6,755 ജിസിസി പൗരന്മാരെന്ന് ജിപിഎസ്എസ്എ

Date:

Share post:

ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022 അവസാനം വരെ യുഎഇയിലെ പൊതു- സ്വകാര്യ മേഖലകളിൽ ജിസിസി രാജ്യങ്ങളിലെ പൗരന്മാരായ 6,755 ആണെന്ന് ജിപിഎസ്എസ്എ. ഗൾഫ് രാജ്യങ്ങളിലെ റിട്ടയർമെന്റ്, സോഷ്യൽ സെക്യൂരിറ്റി അതോറിറ്റികളുടെ സഹകരണത്തോടെ ആരംഭിച്ച ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയുടെ ( ജിപിഎസ്എസ്എ) ഏകീകൃത കാമ്പയിൻ്റെ ഭാഗമായാണ് കണ്ടെത്തൽ.

ഒമാൻ സുൽത്താനേറ്റിൽ നിന്ന് 4,266 ഇൻഷ്വർ ചെയ്‌ത വ്യക്തികൾ, കുവൈറ്റിൽനിന്ന് 87 ഇൻഷ്വർ ചെയ്‌ത വ്യക്തികൾ, ബഹ്‌റൈനിൽ നിന്ന് 1120 ഇൻഷ്വർ ചെയ്‌ത വ്യക്തികൾ,സൌദിയിൽനിന്നുളള 1,271 ഇൻഷ്വർ ചെയ്‌ത വ്യക്തികൾക്ക് പുറമേ ഖത്തർ സ്‌റ്റേറ്റിൽ നിന്നുള്ള 11 ഇൻഷ്വർ ചെയ്‌ത വ്യക്തികളും ഇതിൽ ഉൾപ്പെടുന്നു.

ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് പരിരക്ഷാ വിപുലീകരണ സംവിധാനം, സബ്‌സ്‌ക്രിപ്‌ഷൻ വ്യവസ്ഥകൾ, സംഭാവനകൾ അടയ്‌ക്കുന്നതിനുള്ള സംവിധാനം തുടങ്ങി വിവിധ ലക്ഷ്യങ്ങളുമായാണ് കാമ്പയിൻ നടന്നത്. ഈ സംവിധാനം അനുസരിച്ച് ജിസിസി പൗരന്മാർക്ക് ഇൻഷുറൻസ് നൽകുന്നത് ജോലി ചെയ്യുന്ന രാജ്യത്തെ തൊഴിലുടമകളാണ്. ജീവനക്കാരന്റെ സേവന കാലയളവ് അവസാനിക്കുമ്പോൾ റിട്ടയർമെന്റ് പെൻഷനൊ അല്ലെങ്കിൽ ജീവനക്കാരന്റെ മാതൃരാജ്യത്ത് വിധേയമായ റിട്ടയർമെന്റ് നിയമം അനുസരിച്ചുളള ആനുകൂല്യമോ ലഭിക്കും .

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...