യുഎഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഫുജൈറ. ഈദ് അൽ ഇത്തിഹാദിൻ്റെ ഭാഗമായി ഫുജൈറ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ച ആഘോഷങ്ങളാണ് എമിറേറ്റിൽ സംഘടിപ്പിക്കപ്പെടുന്നത്.
സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ നിർദേശപ്രകാരമാണ് ഒരുക്കങ്ങൾ നടക്കുന്നത്. ഫുജൈറയിലെ ദിബ്ബ അൽ ഫുജൈറ, അൽ തവ്യീൻ, അൽ ഖരിയ, മസാഫി, അൽ സെയ്ജി, വം, മുർബ, അവ്ഹാല തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവൻ്റുകൾ നടത്തപ്പെടുക.
സ്വദേശികളുടെയും പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന വിധത്തിലാണ് പരിപാടികൾ നടത്തുക. ദേശീയ ദിന ആഘോഷങ്ങളിൽ ആയിരക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യുന്നതായി ഫുജൈറ ഗവൺമെൻ്റ് എമിരി കോർട്ട് ഡയറക്ടർ മുഹമ്മദ് സയീദ് അൽ ദൻഹാനി പറഞ്ഞു.