യുഎഇയിൽ നവംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ച് ഇന്ധനവില കമ്മിറ്റി. പുതിയ നിരക്കുകൾ പ്രകാരം ഇന്ധനവില വർദ്ധിക്കും. നവംബർ 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.74 ദിർഹം, സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.63 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.55 ദിർഹം, ഡീസൽ ലിറ്ററിന് 2.67 ദിർഹം എന്നിങ്ങനെയാണ് നവംബറിലെ നിരക്കുകൾ.
ഒക്ടോബറിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.66 ദിർഹം, സ്പെഷ്യൽ 95 പെട്രോളിന് 2.54 ദിർഹം, ഇ-പ്ലസ് 91 പെട്രോളിന് 2.47 ദിർഹം, ഡീസലിന് 2.6 ദിർഹം എന്നിങ്ങനെയായിരുന്നു വില. സെപ്റ്റംബറിൽ ആഗോള എണ്ണവില താഴ്ന്ന നിലയിൽ തുടർന്നതിനാൽ ഒക്ടോബറിൽ ഇന്ധന വില കുറഞ്ഞിരുന്നു.