ഫ്രീ സോണിലെ കോർപ്പറേറ്റ് നികുതി; വിശദീകരണവുമായി യുഎഇ ധനമന്ത്രാലയം

Date:

Share post:

ജൂൺ -1ന് പ്രാബല്യത്തിലെത്തിയ കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് യുഎഇ ധനമന്ത്രാലയം രണ്ട് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. യുഎഇയിലെ ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ടാണ് പ്രധാന നിർദ്ദേശം.

ഫ്രീ സോണുകളിൽ രൂപീകരിക്കുകയോ, രജിസ്റ്റർ ചെയ്യുകയോ ചെയ്ത നിയമപരമായ കമ്പനികൾകൾക്കാണ് ഫ്രീ സോൺ കോർപ്പറേറ്റ് നികുതി വ്യവസ്ഥയിൽ ഇളവുകൾ ലഭിക്കുക.കമ്പനികളുടെ പ്രവർത്തനം ഫ്രീ സോൺ 0% നിരക്കിന് യോഗ്യമാണോ എന്ന് സ്ഥിരീകരിക്കാൻ ബിസിനസുകൾക്ക് അവരുടെ ഫ്രീ സോൺ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

മെയിൻലാൻഡ് യു.എ.ഇ ബിസിനസുകളുമായോ വിദേശ അധികാര പരിധിയിലുള്ളവരുമായോ ഉള്ള ഇടപാടുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്മേലുള്ള നികുതി ഒഴിവാക്കലിനും അവസരമുണ്ട്. ഫണ്ട്, സമ്പത്ത്, നിക്ഷേപ മാനേജുമെൻ്റ് സേവനങ്ങൾ, ചരക്കുകളുടെയോ മെറ്റീരിയലുകളുടെയോ നിർമ്മാണവും സംസ്കരണവും, റീഇൻഷുറൻസ് സേവനങ്ങൾ, ഷെയറുകളുടെയും മറ്റ് സെക്യൂരിറ്റികളുടെയും കൈവശം വയ്ക്കൽ, കപ്പലുകളുടെ ഉടമസ്ഥാവകാശം, മാനേജ്മെന്റ്, പ്രവർത്തനം എന്നിവ യോഗ്യതാ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നതാണ്. ഫ്രീസോൺ പോലെയുളള തന്ത്രപ്രധാന മേഖലകളുടെ ആകർഷണീയത കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നികുതി നയ മേഖലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷബാന ബീഗം പറഞ്ഞു.

പൂജ്യം ശതമാനം നികുതിക്ക് വിധേയമാകാൻ ഒരു ഫ്രീ സോൺ സ്ഥാപനം നേടിയ യോഗ്യതയില്ലാത്ത വരുമാനം അവരുടെ മൊത്തം വരുമാനത്തിൻ്റെ 5 ശതമാനത്തിലോ 5 ദശലക്ഷം ദിർഹത്തിലോ കവിയാൻ പാടില്ലെന്നാണ് മറ്റൊരു നിർദ്ദേശം. ആവശ്യകതകൾ പാലിച്ചില്ലെങ്കിൽ ഫ്രീ സോൺ സ്ഥാപനത്തിന് കുറഞ്ഞത് അഞ്ച് വർഷത്തേക്ക് ഫ്രീ സോൺ കോർപ്പറേറ്റ് നികുതി വ്യവസ്ഥയിൽ നിന്ന് പ്രയോജനം നേടാനാവില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.

375,000 ദിർഹം ($102,000) കവിയുന്ന ബിസിനസുകളുടെ വരുമാനത്തിൻ്റെ 9 ശതമാനമാണ് കോർപ്പറേറ്റ് നികുതിയായി ഈടാക്കുന്നത്. എണ്ണ ഇതര വളർച്ച പിന്തുടരാനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വരുമാന അടിത്തറ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നികുതി നടപ്പാക്കിയത്. യുഎഇക്ക് രാജ്യത്തുടനീളം 40 ഓളം ഫ്രീ സോണുകളാണ് നിലവിലുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....